17 August Wednesday

മലപ്പുറത്ത്‌ യുവാവിന്റെ ദുരൂഹമരണത്തില്‍ 12 പേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

മലപ്പുറം>  മമ്പാട് യുവാവിന്റെ ദുരൂഹമരണത്തില്‍ 12 പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശിയായ മുജീബ് റഹ്‌മാനെ ശനിയാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്സ്‌റ്റൈല്‍സിന്റെ ഗോഡൗണിലായിരുന്നു മൃതദേഹം.

മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ മുജീബിനെ കയ്യും കാലും കെട്ടിയിട്ട്‌ അവശ നിലയിലുള്ള ഫോട്ടോ വെള്ളിയാഴ്ച ഭാര്യയ്ക്ക്  ലഭിച്ചിരുന്നു. കടയിലെ ജീവനക്കാരാണ് ഫോട്ടോ അയച്ചത്. പൊലീസില്‍ ഏല്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടയിലാണ് മുജീബ് മരിച്ചത്.

ടെക്സ്‌റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ 12 പേരാണ്‌ അറസ്‌റ്റിലുള്ളത്‌. . തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആളായിരുന്നു മുജീബ്. പിന്നീട് ജോലി ആവശ്യത്തിനായി 1.5 ലക്ഷം രൂപയ്ക്ക് കമ്പി വാങ്ങിയിരുന്നു. ഇതിനുള്ള പണം കടമെടുത്തതാണ്. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നൽകാനായില്ല. ഈ വൈരാഗ്യമാണോ ആക്രമണത്തിന്‌ കാരണമെന്ന്‌ അന്വേഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top