14 April Wednesday

പി ജയരാജനെതിരെ യൂത്ത്‌ലീഗ്‌ നേതാവിന്റെ കൊലവിളി പ്രസംഗം‌

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


മലപ്പുറം
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ യൂത്ത്‌ലീഗ്‌ നേതാവിന്റെ കൊലവിളി പ്രസംഗം. വാഴക്കാട്‌ എടവണ്ണപ്പാറയിൽ യൂത്ത്‌ലീഗ്‌ നേതാവ്‌ സാദിഖ്‌ കാക്കാട്ടാണ്‌ കൊലവിളി നടത്തിയത്‌. ‘യൂത്ത്‌ ലീഗ്‌ പണി തുടങ്ങിയാൽ ജയരാജന്റെ രണ്ടു കൈയ്യും കാലും ഇല്ലാതാക്കി  ‌ മൂലക്കിരുത്തു’മെന്നാണ്‌ സാദിഖ്‌ കാക്കാട്ട്‌‌ പ്രസംഗിച്ചത്‌. ബുധനാഴ്ച പാനൂർ പുല്ലൂക്കര സംഭവത്തിൽ പ്രതിഷേധിച്ച്‌ നടത്തിയ പ്രകടനത്തിനുശേഷമായിരുന്നു പ്രസംഗം. റമദാൻ കഴിഞ്ഞാൽ പകരംവീട്ടൽ തുടങ്ങുമെന്നും ഒന്നിന്‌ പത്തായും പത്തിന്‌ നൂറായും തിരിച്ചടിക്കുമെന്നും പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യങ്ങളുമുണ്ടായി. കൊലവിളിക്കെതിരെ സിപിഐ എം വാഴക്കാട്‌ ലോക്കൽ സെക്രട്ടറി അബ്‌ദുൾ അലി പൊലീസിൽ പരാതി നൽകി.

യൂത്ത്‌ലീഗ്‌ നേതാക്കളായ സാദിഖ്‌ കാക്കാട്ട്‌‌, കെ ഒ മുഹമ്മദ്‌ ഫായിസ്‌, ജലാൽ നന്മണ്ട എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രകടനമെന്ന്‌ പരാതിയിൽ പറഞ്ഞു. വാഴക്കാട്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top