22 February Saturday

വർക്കലയിൽ ആറ്‌ വയസ്സുകാരിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

വർക്കല >  ആറുവയസ്സുകാരിയെ വീട്ടിൽ  കയറി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അയിരൂർ പൊലീസ് പിടിയിലായി. യൂത്ത് കോൺഗ്രസ് ഇലകമൺ കായൽപ്പുറം യൂണിറ്റ് ഭാരവാഹി കായൽപ്പുറം കല്ലിൽ തൊടിയിൽ വീട്ടിൽ വാവ എന്ന പ്രിൻസാ (30)ണ് പിടിയിലായത്. മൂന്നുമാസം മുമ്പാണ് സംഭവം. കുട്ടിയുടെ അച്ഛനും പ്രതി പ്രിൻസും സുഹൃത്തുക്കളായതിനാൽ ഇയാൾ  വീട്ടിൽ വരാറുണ്ടായിരുന്നു.

ഒരു ദിവസം കുട്ടിയെ ഇയാളെ ഏല്പിച്ച്‌ മാതാപിതാക്കൾ സാധനങ്ങൾ വാങ്ങാൻ  പോയിരുന്നു. ഈ തക്കം നോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മാമനെ പേടിയാകുന്നു എന്ന് കുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അയിരൂർ എസ്എച്ച്ഒ രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ഇയാളെ കോടതി  റിമാൻഡ്‌  ചെയ്‌തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top