20 March Wednesday
ആരോപണം തെറ്റ്‌

കൊലപാതകത്തിൽ സിപിഐ എമ്മിന്‌ പങ്കില്ല; പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കണം: എം വി ബാലകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

കാസർകോട്‌> കാസര്‍കോട് പെരിയയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐ എമ്മിന് ബന്ധമില്ല. കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം കാസര്‍കോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട്‌ യുവാക്കളെ കൊലപ്പെടുത്തിയ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും അക്രമം സിപിഐ എമ്മിന്റെ മാര്‍ഗമല്ലെന്നും ജില്ലാ സെക്രട്ടറി പ്രസ്‌താവനയില്‍ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top