21 September Saturday

വളയം പിടിക്കാൻ വനിതകൾ; സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി വനിതാ ഡ്രൈവർമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

തിരുവനന്തപുരം>  സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ ബുധനാഴ്‌ച നടന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.

 


പ്രധാന വാർത്തകൾ
 Top