15 October Tuesday

ടൈറ്റാനിയം കേസ‌് സിബിഐക്ക‌് വിട്ടത‌് സ്വാഗതാർഹം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

പാലാ >  ടൈറ്റാനിയം അഴിമതി കേസ‌് സിബിഐയ‌്ക്ക‌് വിട്ട തീരുമാനം സ്വാഗതാർഹമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. പാലായിൽ മാധ്യമപ്രവർത്തകരോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ഏറെക്കാലമായി വിജിലൻസ‌് കോടതിയിൽ നടക്കുന്ന കേസാണിത‌്. ഇതിൽ  അന്തർ സംസ്ഥാന ബന്ധങ്ങളും വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങളുമുണ്ട‌്. ഇതെല്ലാം പരിഗണിച്ചാകും സംസ്ഥാന സർക്കാർ കേസ‌് സിബിഐയ‌്ക്ക‌് വിടാൻ തീരുമാനിച്ചത‌്.

 കേസിൽ ഇനി മറ്റു പ്ര‌ശ‌്നങ്ങൾ പരിശോധിക്കാൻ സിബിഐക്കേ സാധിക്കുകയുള്ളൂവെന്ന‌് മനസിലാക്കിയതു കൊണ്ടാണ‌് സർക്കാർ അത്തരം തീരുമാനം കൈക്കൊണ്ടത‌്. സത്യം കണ്ടെത്താൻ സിബിഐയ‌്ക്ക‌് കഴിയുമെന്നാണ‌് കരുതുന്നത‌്.  അഴിമതിക്കാർക്ക‌് സംസ്ഥാന സർക്കാർ ഒരു സംരക്ഷണവും നൽകില്ല. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത‌് വികസനമെന്ന പേരു പറഞ്ഞ‌്  നടത്തിയ അഴിമതിയും തട്ടിപ്പുമാണ‌് പാലാരിവട്ടം പാലം നിർമാണം. ഇതിന്റെ മറ്റൊരു ഉദാഹരണമാണ‌് ടൈറ്റാനിയം ഇടപാടിന്റെ പേരിൽ നടന്ന കുംഭകോണം. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും കോടിയേരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top