23 November Monday

വയനാട്‌ തിരുനെല്ലിയില്‍ നിരവധി ബിജെപി ‐ കോൺഗ്രസ്‌ കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

പനവല്ലിയിൽനിന്നും രാജിവച്ച്‌ വന്നവർ സിപിഐ എം നേതാക്കൾക്കൊപ്പം

കാട്ടിക്കുളം > തിരുനെല്ലി പഞ്ചായത്തിൽ കൂടുതൽ പേർ സിപിഐ എമ്മിനൊപ്പം.   പനവല്ലിയിലും തൃശ്ശിലേരി പ്ലാമൂലയിലുമാണ് വിവിധ രാഷ്ട്രീയ പാർടികളിൽനിന്നും രാജിവച്ചവർ നേരിന്റെ പക്ഷത്തേക്ക് വന്നത്.   പനവല്ലിയിൽ പാരമ്പര്യ കോൺഗ്രസ്, ബിജെപി കുടുംബത്തിൽ നിന്നുള്ളവരാണ് സിപിഐ എമ്മിൽ ചേർന്നത്. സ്വീകരണയോഗം മാനന്തവാടി ഏരിയാകമ്മിറ്റി അംഗം പി വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി എൻ ഉണ്ണി, ഹരീന്ദ്രൻ, കെ ആർ ജിതിൻ, കെ സി നിതിൻ എന്നിവർ സംസാരിച്ചു.
 
പ്ലാമൂലയിൽ കോൺഗ്രസിൽനിന്നും ബിജെപിയിൽനിന്നും രാജിവച്ച് എട്ട് കുടുംബങ്ങളാണ് സിപിഐഎമ്മിൽ ചേർന്നത്. സ്വീകരണ യോഗത്തിൽ പി വി ബാലകൃഷ്ണൻ ഹാരാർപ്പണം നടത്തി. കെ ആർ ജിതിൻ, ബിജു കുഞ്ഞുമോൻ, കാർവർണൻ, എ കെ റെയ്‌ഷാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top