17 January Friday

വാളയാര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്ക് മര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

പാലക്കാട്‌ >  വാളയാര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്ക് മര്‍ദ്ദനം. കേസില്‍ പ്രതിയായിരുന്ന മധുവിനാണ് മര്‍ദ്ദനമേറ്റത്. കേസില്‍ കോടതി വെറുതെവിട്ട ശേഷം നാട്ടുകാരില്‍ നിന്ന് ഇയാള്‍ക്ക് ഭീഷണിയുണ്ടായിരുന്നു.

 റോഡരികില്‍ അവശനായി കിടന്ന ഇയാളെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരാണ് മര്‍ദ്ദിച്ചതെന്ന കാര്യത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരീരത്ത് കാര്യമായ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.







 


പ്രധാന വാർത്തകൾ
 Top