13 May Thursday

ബസ്‌ യാത്ര വാളയാർവരെ മാത്രം; കോയമ്പത്തൂർ ഭാഗത്തേക്ക്‌ തമിഴ്‌നാട് സർക്കാരിന്റെ ബസ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

വാളയാർ അതിർത്തിയിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ കയറുന്ന യാത്രക്കാർ

പാലക്കാട്‌ > തമിഴ്‌നാട്ടിലേക്ക്‌ കെഎസ്‌ആർടിസി, സ്വകാര്യ ബസിലെ യാത്ര വാളയാർവരെ മാത്രം. ബസുകളിൽ തമിഴ്‌നാട്ടിലേക്ക്‌ യാത്ര ചെയ്യുന്നവർക്ക്‌ ഇ - പാസോ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ ആവശ്യമില്ല. അതിർത്തിയിൽ തമിഴ്‌നാട്‌  ഇ–-പാസ്‌ പരിശോധനാ കേന്ദ്രത്തിന്‌ സമീപമുള്ള തമിഴ്‌നാട്‌ ബസ്‌ സ്‌റ്റോപ്പുവരെ മാത്രമാണ്‌ കേരളത്തിൽനിന്നുള്ള ബസുകൾക്ക്‌ അനുമതി. കോയമ്പത്തൂർ ഭാഗത്തേക്ക്‌ യാത്ര ചെയ്യേണ്ടവർ വാളയാറിൽ ഇറങ്ങി തമിഴ്‌നാട് സർക്കാരിന്റെ ബസിൽ യാത്ര തുടരണം.
 
പാലക്കാട്‌ കെഎസ്‌ആർടിസി ഡിപ്പോയിൽനിന്ന്‌ പുലർച്ചെ നാലുമുതൽ വാളയാർവരെയുള്ള ഷട്ടിൽ സർവീസ്‌ തുടങ്ങും. ഒരോ 20 മിനിറ്റിലും വാളയാർ അതിർത്തിവരെ കെഎസ്‌ആർടിസി ബസുണ്ടാകും. രാത്രിയിൽ ഓരോ 45 മിനിറ്റും ഇടവിട്ട്‌ ബസുണ്ട്‌. പാലക്കാട്ടുനിന്ന്‌ എട്ട്‌ ബസുകൾ, ചിറ്റൂരിൽനിന്ന്‌ മൂന്ന്‌, വടക്കഞ്ചേരിയിൽനിന്ന്‌ ഒരു ബസും വാളയാറിലേക്ക്‌ സർവീസ്‌ നടത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും വാളയാർവരെ സർവീസ്‌ തുടരുന്നുണ്ട്‌. രാത്രി വൈകി വാളയാറിലെത്തിയാലും കോയമ്പത്തൂർവരെ എത്താനുള്ള തമിഴ്‌നാട്‌ ബസ്‌ കിട്ടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top