17 January Sunday

വൈത്തിരിയിൽ കെഎസ്‌ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

കൽപ്പറ്റ > കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിൻ(21), ആലപ്പുഴ അരൂർ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം.

കോഴിക്കോട്ടു നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ  വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top