18 November Monday

പോളിങ്‌ സമയം അവസാനിച്ചു; അരൂരിൽ ഏറ്റവും കൂടുതൽ, കുറവ്‌ എറണാകുളത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കൊച്ചി > സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ്‌ സമയം അവസാനിച്ചു. ആറുമണിക്ക്‌ ശേഷവും ചില ബൂത്തുകളിൽ വോട്ടർമാരുടെ ക്യൂ തുടരുകയാണ്‌. ഇവർക്ക്‌ വോട്ടുചെയ്യാൻ അവസരം നൽകും.

നാല്‌ മണ്ഡലങ്ങളിൽ മികച്ച പോളിങ്‌ രേഖപ്പെടുത്തി. എറണാകുളത്ത്‌ വോട്ടെടുപ്പ്‌ മന്ദഗതിയിലായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ  80.06 ശതമാനം പേർ വോട്ട്‌രേഖപ്പെടുത്തിയ അരൂരിലാണ്‌ ഏറ്റവും മികച്ച പോളിങ്‌. മഞ്ചേശ്വരത്ത്‌ 74.12 ശതമാനം പേരും കോന്നിയിൽ 70 ശതമാനവും വട്ടിയൂർക്കാവിൽ 62.11 ശതമാനവുമാണ്‌ പോളിങ്‌. ഏറ്റവും കുറവ്‌ പോളിങ്‌ എറണാകുളത്താണ്‌. 57.52ശതമാനം.

 


പ്രധാന വാർത്തകൾ
 Top