കൊച്ചി> വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍.ഭൂമു പെഡ്നേകര്, ദുല്‍ഖര്‍ സല്മാന്, സമാന്ത അകിനേനി എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഡോ കമല റാം മോഹന്‍, പൈലറ്റ് സ്വാതി റാവല്‍, കോവിഡ് കാലത്ത് ഫേസ് ഷീല്‍ഡും മാസ്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഭുമി പെഡ്നേകര് ആയിരുന്നു വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.വോഗ് ഇന്ത്യ വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നഴ്സ് ആയ രേഷ്മ മോഹന്‍ദാസും ഉള്‍പ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..