31 March Tuesday

കണ്ണൂരില്‍ കാണാതായ ഒന്നര വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

കണ്ണൂര്‍> വീട്ടില്‍ നിന്നും കാണാതായ ഒന്നര വയസുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിന്റെ യും മകന്‍ വിയാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മയെയും അച്ഛനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സിറ്റി  പോലീസ് നടത്തിയ അന്വേഷണത്തിലാണ്  മൃതശരീരം കടലിനടുത്തുള്ള കരിങ്കല്‍ ഭിത്തിയില്‍ കണ്ടെത്തിയത്.

 


പ്രധാന വാർത്തകൾ
 Top