21 September Saturday

മകളെ കാണാനില്ല: സാമൂഹ്യമാധ്യമത്തിലൂടെ സഹായമഭ്യർഥിച്ച‌് അച്ഛൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019


കോഴിക്കോട‌്
ട്രെയിനിൽ കയറിയ മകളെ കാണാതായെന്നും സഹായിക്കണമെന്ന‌ും  അഭ്യർഥിച്ച‌് സോഷ്യൽ മീഡിയയിൽ അച്ഛന്റെ പോസ‌്റ്റ‌്. മീനങ്ങാടി കാക്കവയൽ തൊഴുത്തുപറമ്പിൽ ശിവജിയുടെയും ബിന്ദുവിന്റെയും മകൾ വിഷ‌്ണുപ്രിയ (17)യെയാണ‌് ട്രെയിനിൽ കാണാതായത‌്.  

ചോറ്റാനിക്കരയിലെ അമ്മയുടെ വീട്ടിൽ പോയ വിഷ‌്ണുപ്രിയ, വെള്ളിയാഴ‌്ച പകൽ 11ന‌ാണ‌്  തൃപ്പൂണിത്തുറയിൽനിന്ന‌് മംഗലൂരുവിലേക്കുള്ള ട്രെയിനിൽ കയറിയത‌്. വൈകിട്ട‌് ആറോടെ കോഴിക്കോട‌് ഇറങ്ങേണ്ടതായിരുന്നുവെന്നും എന്നാൽ വീട്ടിൽ എത്തിയിട്ടില്ലെന്നുമാണ‌് അച്ഛൻ ശിവജി  സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത‌്. വിഷ‌്ണുപ്രിയയുമായി ബന്ധപ്പെടാൻ ഫോൺ നമ്പറും ഇല്ല. നീല ചുരിദാറാണ് വേഷം. വിവരം കിട്ടുന്നവർ 9605964319 എന്ന നമ്പറിൽ അറിയിക്കണമെന്ന‌് ഫെയ‌്സ‌്ബുക്കിലൂടെ  അഭ്യർഥിച്ചു. മീനങ്ങാടി പൊലീസ‌് സ‌്റ്റേഷനിൽ പരാതി നൽകിയതായും വീട്ടുകാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top