18 September Wednesday

വിഷ്ണുപ്രിയയുടെ തിരോധാനത്തിൽ ദുരൂഹതയില്ല; അമ്മയുമായി വഴക്കിട്ട‌് ട്രെയിനുകളിൽ മാറി മാറി സഞ്ചരിക്കുകയായിരുന്നെന്ന‌് പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ചോറ്റാനിക്കര> വയനാട‌് കാക്കവയൽ സ്വദേശി ശിവജിയുടെ മകൾ വിഷ്ണുപ്രിയയെ കാണാതായ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. കുടുംബ പ്രശ്നങ്ങൾ മൂലം പെൺകുട്ടി രണ്ടുദിവസം വീട്ടിൽനിന്നും വിട്ടുനിൽക്കുകയായിരുന്നെന്നാണ‌് പൊലീസ‌് നൽകുന്ന സൂചന. കുടുംബ പ്രശ്നങ്ങൾ മൂലം അച്ഛനും അമ്മയും വേറിട്ടാണ് താമസം. ഇതുമൂലം വിഷ്ണുപ്രിയ മാനസികപ്രയാസം നേരിട്ടിരുന്നതായി പൊലീസ‌് പറയുന്നു.

കാണാതാകുന്നതിന‌് മുമ്പ‌് ചോറ്റാനിക്കരയിൽ താമസിക്കുന്ന അമ്മയെ കാണാൻ എത്തിയപ്പോൾ അമ്മയുമായി വഴക്കുണ്ടായി. ഇതിന്റെ മനോവിഷമത്തിൽ തിരിച്ച‌് വയനാട്ടിലേക്ക് മടങ്ങാതെ ട്രെയിനുകളിൽ മാറി മാറി സഞ്ചരിക്കുകയായിരുന്നെന്നാണ‌് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ 31ാം തീയതി എറണാകുളത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രാമധ്യേ വിഷ്ണുപ്രിയയെ കാണാതായത‌്. എറണാകുളത്തെ ചോറ്റാനിക്കരയുള്ള അമ്മവീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് വെള്ളിയാഴ്ച രാത്രിയില്‍ തിരിച്ച വിഷ്ണുപ്രിയ കോഴിക്കോട്ട് ട്രെയിന്‍ ഇറങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതോടെ അച്ഛൻ ശിവജി പോലീസിനെ സമീപിച്ചത‌്. ഇതിനിടയിൽ സമൂഹ മാധ്യമങ്ങൾ വഴിയും വിഷ്ണുപ്രിയക്കായി അച്ഛൻ സഹായം അഭ്യർത്ഥിച്ചു. ഒടുവിൽ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയെ സംബന്ധിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. തുടന്ന‌്  മാതാപിതാക്കളെത്തി കൊല്ലം പൊലീസ‌് വനിതാസെല്ലിൽ നിന്നും കൂട്ടികൊണ്ടുപോയി.

ഞായറാഴ‌്ച രാത്രിയിലാണ‌് ട്രെയിനിലെത്തിയ പെൺകുട്ടിയെ കൊല്ലം റെയിൽവേ സ‌്റ്റേഷനിൽ നിന്നും പൊലീസ‌് കണ്ടെത്തിയത‌്. താൻ ട്രെയിനിൽ കൊല്ലത്തേക്ക‌് വരുന്നതായി കാണിച്ച‌്  ചടയമംഗലത്തുള്ള ഫേസ‌്ബുക്ക‌് സുഹൃത്തിന‌് പെൺകുട്ടി മെസേജ‌് അയച്ചിരുന്നു. ഈ വിവരം യുവാവ‌് ചടയമംഗലം പൊലീസിൽ അറിയിച്ചതാണ‌് കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിന‌് വഴിയൊരുക്കിയത‌്. ചടയമംഗലം പൊലീസ‌് വിവരം കൊല്ലം പൊലീസ‌് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.

തുടർന്ന‌് കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക‌് വന്ന ട്രെയിനിൽ നിന്നും കൊല്ലം ഈസ‌്റ്റ‌് പൊലീസ‌് കസ‌്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന‌് വനിതാ സെല്ലിലേക്ക‌് കുട്ടിയെ കൊണ്ടുപോകുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. ഇതേത്തുടർന്ന‌് ചോറ്റിനിക്കര പൊലീസും ബന്ധുക്കളും രാത്രിയിൽ തന്നെ കൊല്ലത്തെത്തി പെൺകുട്ടിയെ വീട്ടിലേക്ക‌് കൂട്ടികൊണ്ടുപോയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top