നാദാപുരം > വിലങ്ങാട് ലോക്കലിൽ കോൺഗ്രസ്, ബിജെപി, മുസ്ലിംലീഗ് തുടങ്ങിയ വിവിധ പാർടികളിൽനിന്ന് രാജിവച്ച 35 പേർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. പത്ത് കുടുംബങ്ങളിൽനിന്നുള്ളവരാണ് രാജിവച്ചത്.
മലയോരമേഖലയിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കാൻ മുൻനിരയിൽ പ്രവർത്തിച്ച വി പി ചാത്തുമാസ്റ്ററുടെ ചരമവാർഷിക ദിനാചരണ വേദിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പതാക നൽകി സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായിരുന്ന പി പി കേളപ്പനും പ്രവർത്തകരുമാണ് രാജിവച്ചത്.
നെടുംപറമ്പിൽ ചേർന്ന അനുസ്മരണ സമ്മേളനം പി മോഹനൻ ഉദ്ഘാടനംചെയ്തു. വി പി വിജയൻ അധ്യക്ഷനായി. ടി പ്രദീപ് കുമാർ, എൻ പി വാസു, എം കെ ബാലൻ, കെ പി രാജീവൻ, കെ പി കൃഷ്ണൻ, ടി സുനിൽ, സി പി വിനീഷൻ, പി കെ നാണു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..