18 August Thursday

വിജയ്‌ ബാബുവിനെ രണ്ടാംദിവസവും ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022


കൊച്ചി
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്‌ ബാബുവിനെ രണ്ടാംദിവസവും ചോദ്യം ചെയ്‌തു. ചൊവ്വ രാവിലെ ഒമ്പതിന്‌ സൗത്ത്‌ പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരായി. തുടർന്ന് നടിയെ കൊണ്ടുപോയ കുണ്ടന്നൂരിലെയും കടവന്ത്രയിലെയും ആഡംബരഹോട്ടലുകളിൽ എത്തി തെളിവെടുപ്പ്‌ പൂർത്തിയാക്കി. 

പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ്‌ ബാബു ശ്രമിച്ചതിന്‌ നിർണായക തെളിവായി ഫോൺ ശബ്ദരേഖ തിങ്കളാഴ്‌ച പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ചും സൗത്ത്‌ എസിപി ബി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പ്രതിയോട്‌ ചോദിച്ചറിഞ്ഞു. കേസ്‌ പിൻവലിച്ചില്ലെങ്കിൽ മരിക്കുമെന്നും ഇരയോട്‌ മാപ്പുപറയാൻ തയ്യാറാണെന്നും അവരുടെ ബന്ധുവിനോട്‌ പ്രതി പറയുന്നതാണ്‌ ശബ്‌ദരേഖ. ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ചും പൊലീസ്‌ ആലോചിക്കുന്നുണ്ട്‌.

വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ‌ഞായർവരെ ചോദ്യം ചെയ്യലിന് ഹാജരാകണം. കേസിൽ പ്രതി കുറ്റക്കാരനാണെന്ന്‌ പൊലീസ്‌ പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. പരാതിയില്‍നിന്ന് പിന്മാറാന്‍ നടിക്ക്‌ പ്രതി ഒരുകോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top