18 July Thursday

മാധ്യമപ്രവർത്തകനെ വീക്ഷണം ജീവനക്കാർ മർദിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

കൊച്ചി > കോൺഗ്രസ് മുഖപത്രമായ വീക്ഷണം കൊച്ചി ഓഫീസിൽ മാധ്യമപ്രവർത്തകനെ മർദിച്ചതായി പരാതി.  യെസ് ന്യൂസ് റിപ്പോർട്ടർ മാർട്ടിൻ മേനാച്ചേരിയെ മർദിച്ചതായാണ‌് പരാതി. വീക്ഷണം ഓഫീസ് നിൽക്കുന്ന സ്‌ഥലം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട‌്. ഇതുസംബന്ധിച്ച‌് കോടതിയിൽ എൻസിപി നേതാവ് കൂടിയായ ജയകുമാർ കേസ‌് നൽകിയിരുന്നു. തർക്കസ്‌ഥലത്തുനിന്ന് കഴിഞ്ഞ ദിവസം തേക്കുമരങ്ങൾ മുറിച്ചുകടത്തി. മരങ്ങൾ മുറിച്ചുകടത്തിയത് സംബന്ധിച്ച് ജയകുമാർ കഴിഞ്ഞദിവസം കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്റെ തെളിവെടുപ്പിനായി കോടതി ചുമതലപ്പെടുത്തിയ കമീഷൻ അംഗങ്ങൾ ബുധനാഴ‌്ച വീക്ഷണം വളപ്പിൽ തെളിവെടുപ്പിനായി എത്തി. ഇത‌് റിപ്പോർട്ട‌് ചെയ്യാനാണ‌് മാർട്ടിൻ മേനാച്ചേരിയെത്തിയത‌്. ജീവനക്കാരുടെ മർദനത്തിൽ സാരമായി പരിക്കേറ്റ മാർട്ടിൻ, എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ, മാർട്ടിൻ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും സ്ത്രീകളടക്കം ഓഫീസിലുള്ളവരെ അസഭ്യം പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി വീക്ഷണം ജീവനക്കാർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top