13 May Thursday

വൈഗയെ പുഴയിൽ എറിഞ്ഞു; ആത്‌മഹത്യ ചെയ്യാൻ മനസനുവദിച്ചില്ലെന്നും സനു മോഹൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

സനു മോഹൻ പിടിയിലായപ്പോൾ


 കൊച്ചി> മകൾ വൈഗയെ മുട്ടാര്‍ പുഴയിൽ തള്ളിയിട്ടുകൊന്നത് താന്‍ തന്നെയെന്ന് പിതാവ് സനു മോഹന്റെ കുറ്റസമ്മതമൊഴി. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ലെന്നും ഇന്നലെ പൊലീസ്‌ പിടിയിലായ സനുമോഹൻ പറഞ്ഞു.അതേസമയം മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന്‌   പൊലീസ്‌ പറഞ്ഞു.

 സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ്‌ മരിക്കാൻ തീരുമാനിച്ചത്‌. താന്‍ മരണപ്പെട്ടാന്‍ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന്‍ പറഞ്ഞു. കുട്ടിയെ ഫ്ളാറ്റിൽ ശ്വാസം മുട്ടിച്ച്‌ കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നെ പുതപ്പിൽ പൊതിഞ്ഞെടുത്ത്‌ പുഴയിൽ തള്ളുകയായിരുന്നു.

ഇന്നലെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന്‌ പിടികൂടിയ  പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എത്തിച്ചു.  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്‌.

മാർച്ച്‌ 22നാണ്‌ വൈഗയെ മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. അന്നു നാടുവിട്ട സനുമോഹൻ കഴിഞ്ഞ ദിവസം മുകാംബികയിൽ വിവരം ലഭിച്ചിരുന്നു. പൊലീസ്‌ എത്തുംമുന്നേ കർണാടകയിലെ കർവാറിലേക്ക്‌ പോയ സനുമോഹനെ കർണാടക പൊലീസാണ്‌ പിടികൂടിയത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top