13 May Thursday

ഈ മാസം ചോദിച്ചത്‌ 
50 ലക്ഷം ഡോസ്‌ വാക്സിൻ, 
കിട്ടിയത്‌‌ 4 ലക്ഷം

സ്വന്തം ലേഖികUpdated: Saturday Apr 17, 2021


തിരുവനന്തപുരം
വാക്സിൻക്ഷാമം മുൻകൂട്ടി കണ്ട്‌‌ കൂടുതൽ ഡോസ്‌ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ കേരളത്തിന്‌ മതിയായ വാക്‌സിൻ അനുവദിക്കുന്നില്ല. പ്രതിദിന വാക്സിൻ വിതരണം മൂന്ന്‌ ലക്ഷത്തിൽ എത്തിക്കാനുള്ള ശ്രമത്തിൽ  ഈ മാസം 50 ലക്ഷം ഡോസ്‌ ആവശ്യപ്പെട്ടിട്ടും നാലു ലക്ഷം  മാത്രമാണ്‌ അനുവദിച്ചത്‌.  12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‌ വർധന്‌ ഈ ആവശ്യം ഉന്നയിച്ച്‌ കത്തയച്ചു. 25 ലക്ഷംവീതം കോവിഷീൽഡും കൊവാക്സിനും അനുവദിക്കണമെന്നാണ്‌  കത്തിൽ ആവശ്യപ്പെട്ടത്‌. എന്നാൽ 13നും 16 നും  രണ്ടുലക്ഷംവീതം വാക്സിൻ മാത്രമാണ്‌ കേന്ദ്രം എത്തിച്ചത്‌‌. 

നിലവിൽ കോവിഷീൽഡ് വാക്സിന്റെ കുറവുണ്ട്‌. വെള്ളിയാഴ്ച അർധരാത്രിയോടെ രണ്ട്‌ ലക്ഷം കോവിഷീൽഡ് എത്തിയെങ്കിലും ഇത്‌ രണ്ടാം ഡോസ്‌ വിതരണത്തിനുമാത്രമായി വേണ്ടിവരും.  ശനിയാഴ്ചവരെ സംസ്ഥാനത്ത്‌ ബാക്കിയുള്ളത്‌ 5,80,880 ഡോസ്‌ വാക്സിനാണ്‌.  ഇതുവരെ 60.84 ലക്ഷം ഡോസാണ്‌ ലഭിച്ചത്‌. കണക്കുകൾ പ്രകാരം രണ്ട്‌ ഡോസും പൂർണമായി നൽകണമെങ്കിൽ സംസ്ഥാനത്തിന്‌ മൂന്നുകോടിയിലധികം വാക്സിൻ ലഭിക്കണം.  നിലവിൽ കേരളത്തിൽ വാക്‌സിൻ പാഴാക്കൽനിരക്ക്‌ പൂജ്യമാണ്‌. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിതന്നെ കേരളത്തെ അഭിനന്ദിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top