13 June Sunday

നാട് ഏറ്റെടുത്തു
 വാക്‌സിൻ ചലഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


തിരുവനന്തപുരം
വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി  ദുരിതാശ്വാസ നിധിയിലേക്ക്‌ പണം ഒഴുകുകയാണ്‌. കെഎസ്എഫ്ഇ അഞ്ച്‌  കോടി രൂപയും കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപയും നൽകി. കൺസ്യൂമർഫെഡ് 25 ലക്ഷം, മയ്യനാട് റീജ്യണൽ കോ ഓപ്പറേറ്റീവ് ബാങ്ക് 15 ലക്ഷം, സംവിധായകൻ രഞ്ജിത്ത് 2,50,000 രൂപയും നൽകി.

ജോയിന്റ്‌ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ, ജീവനക്കാരിൽനിന്ന് സമാഹരിച്ച 17, 60,000 രൂപ,
വികെസി റബർ ഇൻഡസ്ട്രീസ്, കോഴിക്കോട് 12 ലക്ഷം, വടകര റൂറൽ ബാങ്ക് 10 ലക്ഷം, ആനാട് സർവീസ് സഹകരണ ബാങ്ക് 10,90,600, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 5 ലക്ഷം, ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷൻ 5 ലക്ഷം, കൊച്ചി സർവകലാശാലയിലെ മാസ്റ്റർ ഓഫ് ഇന്റർനാഷണൽ ബിസിനസ്  വിദ്യാർഥികളുടെ അലുമിനി ഫോറം  4 ലക്ഷം, ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. പി വിജയഭാനു 2,50,000 രൂപ, ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ല രണ്ട്‌  ലക്ഷം രൂപയും നൽകി.  മന്ത്രിമാരായ  കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഒരു ലക്ഷംരൂപ നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ 20,000 രൂപ,  എഐവൈഎഫ് കൊല്ലം ജില്ലാ കമ്മിറ്റി 1,81,025 രൂപ,  എസ്എൻഡിപി യൂണിയൻ എറണാകുളം  പ്രസിഡന്റ്  മഹാരാജാ ശിവാനന്ദൻ 1,00001 രൂപ,ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജും കുടുംബവും  ഒരു  ലക്ഷം രൂപ,
നാട്ടിക ശ്രീനാരായണ കോളേജിലെ 1980  90കളിലെ വിദ്യാർഥികളുടെ സാമൂഹ്യ കൂട്ടായ്മയായ ഒളിമിന്നും ഓർമക്കാലം 1,50,900,  ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, അംഗങ്ങളായ കെ എസ് രവി, പി എം തങ്കപ്പൻ എന്നിവർ ഒരു മാസത്തെ ഓണറേറിയം 85,000, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് 25,000 

രാധാകൃഷ്ണൻ, ശ്രീകാര്യം 50,000,  റിട്ട. കെഎസ്ഇബി ജീവനക്കാരൻ എസ് എച്ച് ഷാനവാസ് 42005തിരുവനന്തപും എസ്എംവി ഗവൺമെന്റ് മോഡൽ ഹയർസെക്കഡറി സ്കൂളിലെ പൂർവ അധ്യാപകരുടെ കൂട്ടായ്മ ഗുരു 50,000 രൂപ,  സിർഷാദ് റാവുത്തർ നെടുമങ്ങാട് 25,000, ചെറുവത്തൂർ മയ്യിച്ചയിലെ ചുമട്ടുതൊഴിലാളി പങ്കജാക്ഷൻ 10,050, കേരള മുനിസിപ്പൽ  ആൻഡ്‌ കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ 20,000, തളിപ്പറമ്പ്, ബക്കളം സ്വദേശിയായ വിദ്യാർഥി ആശിഷ്  ദീപ് സമ്പാദ്യക്കുടുക്കയിലെ 10,000, തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനവ് പി വി സഹോദരി  അനുപമ പി വി  3001, സെക്രട്ടറിയറ്റ് അനക്സ് ടുവിലെ താൽക്കാലിക ജീവനക്കാർ സമാഹരിച്ച 15,500,
 സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റി യൂണിറ്റ് 10,000 രൂപയും നൽകി. 

ഇരട്ടയാർ സെന്റ്‌ തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രിസ്ജോ ചങ്ങങ്കേരി 900, വിദ്യാർഥികളായ ആദിത്യ പി ആർ, ആദർശ് പി ആർ, കഴക്കൂട്ടം 5000,  സിപിഐ എം മുൻ ഏരിയ സെക്രട്ടറിയായിരുന്ന പി പി ഗോപാലന്റെ ഭാര്യ ലീല 1000 തേങ്ങ, ചെറുമകൾ സമ്പാദ്യ കുടുക്ക എന്നിവ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top