Deshabhimani

കെ സുധാകരനും വിഡി സതീശനും ഒപ്പമുള്ളവർ അഴിമതിക്കാർ; ജോഡോ യാത്രയിൽ പിരിച്ച 92 ലക്ഷം കാണാനില്ലെന്നും ആരോപണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2023, 01:43 PM | 0 min read

തിരുവനന്തപുരം>  കെപിസിസി പ്രസിഡൻറ് കെ സുധാകരണും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമുള്ളത് അഴിമതിക്കാരാണെന്ന് വെളിപ്പെുടത്തൽ . കെ സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായിരുന്ന വി എൻ ഉദയകുമാരാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്. കർഷക കോൺഗ്രസ് ഭാരവാഹികൾ അഴിമതിയിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും വി ഡി സതീശൻ്റെ നോമിനികളാണ് അഴിമതിക്കാർ എന്നും ഉദയകുമാർ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.

രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങൾ കട്ടു. അഴിമതി ചോദ്യം ചെയ്യതിനാണ് തന്നെ പുറത്താക്കിയതെന്നും ഉദയകുമാർ പറഞ്ഞു. അഴിമതി നടത്തുന്നവർക്കെ കോൺഗ്രസിൽ നിൽക്കാനാകു. ജോഡോ യാത്രയിൽ പിരിച്ചെടുത്ത പണത്തിന് കണക്കില്ല . ജോഡോ യാത്രയിൽ 92 ലക്ഷം രൂപ പിരിച്ചു. ഇത് എവിടെ പോയി എന്ന് ഉദയകുമാർ ചോദിച്ചു.

രാജ്മോഹൻ ഉണ്ണിത്താൻ്റെ കാശ് മോഷ്ടിച്ചവരാണ് കെ സുധാകരനൊപ്പമുള്ളവർ .  അവരുടെ അക്കൗണ്ടിലേക്ക് കെപിസിസിയിൽ നിന്നും കാശ് എത്തി. അത് എന്തിനാണ് നൽകിയത്.  സിപിഐഎമ്മിൽ നിന്നും നിന്ന് പുറത്താക്കിയ അജിത്ത് കുമാറാണ് കെപിസി സി ഭരിക്കുന്നത്. അവിടെ ഗുണമുള്ള ആരുമില്ല. പാലോട് രവിയെ ആരാണ് നിയമിച്ചത് എന്ന് ചോദിച്ച ഉദയകുമാർ കെപിസിസിയിൽ ഫണ്ട് തിരിമറി നടത്തിയെന്നും വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home