സ്വന്തം ലേഖകൻ
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ എ അനിതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അഞ്ച് സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെട്ട ബോർഡ് ശനിയാഴ്ച ആശുപത്രിയിൽ എത്തിയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പന് റിപ്പോർട്ട് കൈമാറി.
റിപ്പോർട്ട് ചൊവ്വാഴ്ച മൂവാറ്റുപുഴയിലെ പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും ചൊവ്വാഴ്ച കോടതി പരിഗണിക്കും. മെഡിക്കൽ റിപ്പോർട്ട് അനുകൂലമായാൽ പ്രതിയെ കൂടുതൽ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ കിട്ടും. നാലുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പാലാരിവട്ടം പാലം നിർമാണാഴിമതി കേസിൽ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ ബുധനാഴ്ചയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..