16 January Saturday

‘ലഞ്ച്‌ മീറ്റി’ലെ 500 പൗണ്ട്‌' ; വി ഡി സതീശനെതിരെ വിജിലൻസ്‌ അന്വേഷണം ; സ്‌പീക്കറുടെ അനുമതി തേടി

റഷീദ‌് ആനപ്പുറംUpdated: Wednesday Nov 25, 2020



പുനർജനി പദ്ധതിക്കായി വിദേശപണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ സ്‌പീക്കറുടെ അനുമതി തേടി. ഇതുസംബന്ധിച്ച കത്ത്‌ ആഭ്യന്തര വകുപ്പ്‌ നിയമസഭാ സെക്രട്ടറിയറ്റിന്‌ കൈമാറി. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അനുമതി ലഭിച്ചാലുടൻ പ്രാഥമികാന്വേഷണത്തിന്‌ സർക്കാർ ഉത്തരവിടും. ഇതിൽ വിജിലൻസ്‌ രഹസ്യാന്വേഷണം നടത്തിയിരുന്നു. തുടർന്നാണ്‌ പ്രാഥമികാന്വേഷണത്തിന്‌ അനുമതി തേടി വിജിലൻസ്‌ ഡയറക്ടർ  സർക്കാരിന്‌ കത്തുനൽകിയത്‌.

‘ലഞ്ച്‌ മീറ്റി’ലെ  500 പൗണ്ട്‌
പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശപണം സ്വീകരിച്ചെന്നതാണ്‌ വി ഡി സതീശൻ എംഎൽഎക്കെതിരായ പരാതി.  ലണ്ടനിലെ  ബർമിങ്‌ഹാമിൽ നടന്ന ഒരു ‘ലഞ്ച്‌ മീറ്റി’ൽ വച്ച്‌ എല്ലാവരും 500 പൗണ്ട്‌ (49,309 രൂപ) വീതം നൽകാനാണ്‌ ആവശ്യപ്പെട്ടത്. വിദേശ വകുപ്പിന്റെ അനുമതിയില്ലാതെ എഫ്‌സിആർഎ ലംഘിച്ചായിരുന്നു സഹായം അഭ്യർഥിച്ചത്‌. ഇതിനെതിരെ മുൻ എംഎൽഎ പി രാജു, കാതുകൂടം ആക്‌ഷൻ കൗൺസിൽ എന്നിവർ മുഖ്യമന്ത്രിക്കും വിജിലൻസ്‌ ഡയറക്ടർക്കും പരാതി നൽകിയിരുന്നു.

തുടർന്ന്‌ സഹായം അഭ്യർഥിച്ചതിന്റെ വീഡിയോ, രേഖകൾ തുടങ്ങിയവ വിജിലൻസ്‌ പരിശോധിച്ചു. പരാതിക്കാരുടെ മൊഴിയെടുത്തു. ഇനി  ബാങ്ക്‌ രേഖകളടക്കം പരിശോധിച്ച്‌ വി ഡി സതീശന്റെ മൊഴിയുമെടുക്കണം. ഈ അന്വേഷണത്തിൽ പ്രഥമദൃഷ്‌ട്യാ കുറ്റം ചെയ്‌തതായി കണ്ടെത്തിയാൽ എഫ്‌ഐആർ രജിസ്റ്റർ  ചെയ്‌ത്‌ വിശദമായ അന്വേഷണം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top