കൊച്ചി> വി ഡി സതീശന് എംഎല്‍എ വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന ആരോപണം പൊതുതാല്‍പ്പര്യമുള്ള വിഷയമാണന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള
ഹര്‍ജി പൊതുതാല്‍പ്പര്യ ഹര്‍ജിയായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
എംഎല്‍എ യുടെ നേതൃത്യത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി രൂപീകരിച്ച പുനര്‍ജനി എന്ന സംഘടന വിദേശത്ത് പിരിവു നടത്തിയത് കേന്ദ്രാനുമതിയോടെയാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ജെയ്സണ്‍ പാനികുളങ്ങര സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി.അരുണ്‍ പരിഗണിച്ചത് .
ബ്രിട്ടനിലെ ബര്‍മിംഗ്ഹാമില്‍ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് അഞ്ഞൂറ് പൗണ്ട് വീതം പിരിച്ചുവെന്നാണ് ആരോപണം. എം എല്‍ എ വിദേശ സംഭാവനാ നിയന്ത്രണ ചട്ടം പാലിച്ചാണോ പിരിവു നടത്തിയതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നാണ്ഹര്ജിയിലെ ആവശ്യം.
വിദേശ സംഭാവനാ നിയന്ത്രണ ചട്ടമനുസരിച്ച് നിയമസഭാ സാമാജികന് വിദേശത്ത് നിന്ന് പണം സമാഹരിക്കുന്നതിന് വിലക്കുണ്ടെന്നും എംഎല്‍എ യുടെ നടപടി സംശയാസ്പദമാണന്നും ഹര്‍ജിയില്‍ പറയുന്നു .2018ലെ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലായിരുന്നു ബര്‍മിംഗ്ഹാമിലെ പിരിവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..