24 October Thursday

ഉത്തര്‍പ്രദേശില്‍ ആറ് ദിവസമായി കാണാതായ നിയമവിദ്യാര്‍ഥിയെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

ലക്‌നൗ> യുപിയിലെ ഷാജഹാന്‍പൂരില്‍ കാണാതായ നിയമവിദ്യാര്‍ഥിനിയെ രാജസ്ഥാനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയില്ലെന്ന് പൊലീസ് പറഞ്ഞു

 ബിജെപി നേതാവായ ചിന്‍മയാനന്ദ് തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആറ് ദിവസത്തിനുശേഷം പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. 

പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പമാണ് കണ്ടെത്തിയതെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികളുടെ ജീവിതം ബിജെപി നേതാവ് തകര്‍ത്തെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും  മുഖ്യമന്ത്രിയുടെ സഹായം വേണമെന്നും ഫേസ്ബുക്കില്‍ പെണ്‍കുട്ടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

 ഈ പോസ്റ്റിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മുതല്‍  ഇവരെ കാണാതാവുകയായിരുന്നു
 


പ്രധാന വാർത്തകൾ
 Top