03 March Wednesday

നഷ്ടമായത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തനായ വക്താവിനെ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

തിരുവനന്തപുരം > വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തനായ വക്താവായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം പാര്‍ട്ടിയുടെ സംരക്ഷകനായി രംഗത്തുവന്ന ധീരനായ പോരാളി കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

വ്യക്തിപരമായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും വളരെയടുത്ത് ബന്ധപ്പെടാന്‍ അവസരം ലഭിച്ചയൊരാളെന്ന നിലയില്‍ കുടുംബത്തിലെ ഒരു കാരണവര്‍ നഷ്ടപ്പെട്ട പ്രതീതിയാണുള്ളതെന്നും കോടിയേരി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top