10 August Monday

യൂണി. കോളേജ്‌ അക്രമം; മൂന്ന്‌ കെഎസ്‌യുക്കാർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

തിരുവനന്തപുരം > യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികളെ ആക്രമിച്ച മൂന്ന്‌ കെഎസ്‌യു പ്രവർത്തകർ അറസ്‌റ്റിൽ. കണ്ണമ്മൂല കല്ലുവെട്ടാംകുഴി വീട്ടിൽ കൃഷ്‌ണകാന്ത്‌ (33), കിളിമാനൂർ കുന്നുമ്മേൽ ഗംഗഭവനിൽ അദേഷ്‌ (22), നെയ്യാറ്റിൻകര തോണിപ്ലാവിള ഉഷസ്‌ വീട്ടിൽ ആർ എസ്‌ അക്ഷയ്‌ (25) എന്നിവരെയാണ്‌ കന്റോൺമെന്റ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഞായറാഴ്‌ച പകൽ 3.30ന്‌ ബേക്കറി ജങ്‌ഷൻ ഭാഗത്ത്‌ വച്ചാണ്‌ ഇവർ പിടിയിലായത്‌. വെള്ളിയാഴ്‌ചയാണ്‌ കെഎസ്‌യു പ്രവർത്തകർ യൂണിവേഴ്‌സിറ്റി കോളേജ്‌ വിദ്യാർഥികളെ ആക്രമിച്ചത്‌. ആക്രമണത്തിൽ വിദ്യാർഥിനി ലേണൽ, എസ്‌എഫ്‌ഐ പ്രവർത്തകരായ ഭഗത്‌, സരൂപ്‌ എന്നിവർക്ക്‌ സാരമായി പരിക്കേറ്റിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ്‌ മൂന്ന്‌ കെഎസ്‌യു പ്രവർത്തകരെയും അറസ്‌റ്റ്‌ ചെയ്‌തത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top