24 August Saturday

യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പൽ; കോളേജ്‌ തിങ്കളാഴ്‌ച തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

തിരുവനന്തപുരം > തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി ഡോ. സി സി ബാബുവിനെ നിയമിച്ചു. നിലവിൽ തൃശൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ആണ്‌.

അതേസമയം സംഘർഷത്തെ തുടർന്ന്‌ അടച്ചിട്ട കോളേജിന്‌ രണ്ടു ദിവസം കൂടി അവധി നീട്ടി. കോളേജ്‌ തിങ്കളാഴ്‌ച തുറക്കും.

കോടഞ്ചേരി ഗവ. കോളേജ്‌ പ്രിൻസപ്പാൾ ഡോ. എം ജ്യോതിരാജിനെ പട്ടാമ്പി എസ്‌എൻജിഎസ്‌ കോളേജ്‌ പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. തവനൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ഡോ. എം കെ മുരളീധരൻ നായർ കണ്ണൂർ തലശ്ശേരി ഗവ. കോളേജ്‌ പ്രിൻസിപ്പാളാകും. മങ്കട ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ഡോ. എൻ വീരമണികണ്‌ഠനെ പാലക്കാട്‌ ചിറ്റൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാളായി മാറ്റി നിയമിച്ചു. കൊഴിഞ്ഞാമ്പാറ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ കെ മണി പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളേജ്‌ പ്രിൻസിപ്പാ്ളാകും. ഒല്ലൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ഡോ. കെ ജയകുമാറിനെ എറണാകുളം ഗവ. മഹരാജാസ്‌ കോളേജ്‌ പ്രിൻസിപ്പാളായി നിയമിച്ചു.

സ്‌പെഷ്യൽ ഗ്രേഡ്‌ പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം നൽകിയാണ്‌ നിയമനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top