22 October Thursday

യുജിസി- നെറ്റ് പരീക്ഷകള്‍ മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

ന്യൂഡല്‍ഹി> സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ  മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍ടിഎ അറിയിച്ചു.

പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും.
നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം.

ഐസിഎആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍ടിഎ അറിയിച്ചു.അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top