19 September Saturday

ദുരന്തമുഖത്തും ഫോട്ടോഷൂട്ട് പ്രകടനവുമായി യുഡിഎഫ്; രൂക്ഷവിമർശനവുമായി ദേശീയ മാധ്യമങ്ങളും

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

കൊച്ചി > വിമാനാപകടം സംഭവിച്ച കരിപ്പൂരിലെത്തിയ പ്രതിപക്ഷ നേതാവും സംഘവും ഫോട്ടോഷൂട്ട് നടത്തിയത് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി ടി ബൽറാം, രമ്യ ഹരിദാസ് തുടങ്ങിയ ജനപ്രതിനിധികളായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.



ഫോട്ടോ ഫ്രെയിമിൽ ഒരുമിച്ച് വരുന്നതിനായി നേതാക്കൾ അണിനിരന്ന് നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദേശീയ മാധ്യമമായ സീന്യൂസ് രൂക്ഷമായ രീതിയിൽ യുഡിഎഫിന്റെ അവസരോചിതമല്ലാത്ത നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top