07 August Friday

യുഡിഎഫ് അന്ത്യശാസനം തള്ളി ജോസ് കെ മാണി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

പാലാ > കോട്ടയത്ത് യുഡിഎഫ് മുന്നണിയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം തേടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കണമെന്ന യുഡിഎഫ് കൺവീനറുടെ നിർദ്ദേശം തള്ളി ജോസ് കെ മാണി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നൽകിയ കത്തിലെ ആവശ്യം ജോസ് കെ മാണി  തള്ളി. കേരള കോൺഗ്രസ്  ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ലെന്ന് പാർടി ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി.

മുൻ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നും അതിനുശേഷമാകാം മറ്റു ചർച്ചകളെന്നുമാണ് യുഡിഎഫ് നിലപാട്. ഇത് അംഗീകരിക്കാൻ ജോസ് വിഭാഗം തയ്യാറല്ല. എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങൾ പാലിക്കാൻ ജോസ് കെ മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നൽകിയ കത്തിൽ പറയുന്നു.

എന്നാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന യുഡിഎഫ്  ആവശ്യം ന്യായമല്ലന്നും കെ എം മാണിയുടെ കരാര്‍ നടപ്പിലാക്കണമെന്ന കരാര്‍ നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.  പി ജെ ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.  നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് യുഡിഎഫില്‍ കലഹം സൃഷ്ടിച്ചത് പി ജെ ജോസഫ് ആണെന്നും പാലായില്‍ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഇതിന് തെളിവാണെന്നും പഴയ കരാര്‍ മാറ്റണമെന്നത് അനീതിയാണെന്നും ജോസ് കെ മാണി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top