തിരുവനന്തപുരം> തിരുവനന്തപുരം പെരുങ്കടവിളയിൽ സ്‌കൂൾ ബസ് തട്ടി രണ്ടരവയസുകാരന് ദാരുണാന്ത്യം. കുറ്റ്യാണിക്കാട് സ്വദേശികളായ അനീഷ് അരുന്ധതി ചന്ദ്രൻ ദമ്പതികളുടെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്. സഹോദരനെ വീട്ടിൽ ഇറക്കി മടങ്ങുകയായിരുന്ന സ്‌കൂൾ ബസാണ് തട്ടിയത്.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാണ് അപകടം. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..