02 December Friday

നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

നെയ്യാറിൽ മുങ്ങിമരിച്ച ജോസിൻ, അക്ഷിൻരാജ്

പാറശാല> നെയ്യാറിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥികൾ  മുങ്ങിമരിച്ചു. കരുങ്കുളം പുതിയതുറ തുറയടി തെക്കേക്കരയിൽ അശോകന്റെയും രാഖിയുടെയും മകൻ അക്ഷിൻരാജ് (15), കഞ്ചാംപഴിഞ്ഞി ജെജി കോട്ടേജിൽ ജോസഫിന്റെയും- ഗ്രേസിയുടെയും മകൻ ജോസിൻ (15) എന്നിവരാണ് മരിച്ചത്. അരുമാനൂർ എംവിഎച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാർഥികളാണ്.

വെള്ളിയാഴ്ച പകൽ രണ്ടോടെ മാവിളക്കടവ് പാലത്തിനു സമീപമാണ് അപകടം. സ്‌കൂളിലെ ഏഴ്‌ വിദ്യാർഥികൾ ഉച്ചയോടെ പാലത്തിനടുത്തുള്ള കടവിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ, അക്ഷിൻരാജും  ജോസിനും മുങ്ങിത്താണു. കൂടെയുണ്ടായിരുന്നവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിക്കുകയായിരുന്നു. തുടർന്ന്‌ സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ വൈകിട്ട് അഞ്ചോടെ രണ്ടു പേരുടെയും മൃതദേഹം മാവിളക്കടവ് പാലത്തിനു സമീപംനിന്ന്‌ കണ്ടെത്തി. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ഗവ. ആശുപത്രി മോർച്ചറിയിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top