30 March Thursday

ജമ്മുവിൽ ഇരട്ട സ്‌ഫോടനം: ആറു പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

ശ്രീന​ഗർ> ജമ്മുവിലെ നർവാൾ മേഖലയിൽ  ഉണ്ടായ ഇരട്ട സ്‌‌ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്‌മീർ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

സ്‌‌ഫോടനമുണ്ടായ പ്രദേശം സൈനികവലയത്തിലാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top