16 July Thursday

എവിടെ നിന്ന് ട്രെയിൻ വരുന്നതിലും കേരളത്തിന് തടസ്സമില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

തിരുവനന്തപുരം > എവിടെനിന്നും സംസ്ഥാനത്തേക്ക് ട്രെയിൻ എത്തുന്നതിൽ ഇവിടെ യാതൊരു തടസ്സവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്തിൽ നിന്നും മലയാളികൾക്കായി ട്രെയിൻ അനുവദിച്ചെന്നും കേരളം അനുമതി നൽകുന്നില്ലെന്നുമുള്ള പ്രചരണത്തിന് അടിസ്ഥാനമില്ല. ധാരാളം ട്രെയിനുകൾ സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. എത്തുന്നവരെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനവുമുണ്ട്.- വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെല്ലാം കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. കണ്ണൂർ 5, മലപ്പുറം 3, പത്തനംതിട്ട 1, ആലപ്പുഴ 1, തൃശൂർ 1, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ആറ് പേർ മഹാരാഷ്ട്രയിൽ നിന്നും, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്.

ഇതുവരെ 642 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. അപ്പോൾ 142 പേരാണ് ചികിത്സയിലുളളത്. 72000 പേർ ചികിത്സയിലാണ്. ഇന്ന് 117 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 46958 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top