05 August Thursday

കൂടുതൽ 
ട്രെയിനുകൾ 
സർവീസ്‌ 
തുടങ്ങി ; മെമു, എക്‌സ്‌പ്രസ്‌ ട്രെയിനുകൾ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 2, 2021


തിരുവനന്തപുരം
റെയിൽവേ കൂടുതൽ ട്രെയിനുകളുടെ സർവീസ്‌ ആരംഭിച്ചു. മെയ്‌ 31 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഈ കാലയളവ്‌ കഴിഞ്ഞതോടെയാണ്‌ മെമു, എക്‌സ്‌പ്രസ്‌ ട്രെയിനുകൾ സർവീസ്‌ പുനരാരംഭിച്ചത്‌. 06013/ 06014  ആലപ്പുഴ–-കൊല്ലം–-ആലപ്പുഴ മെമു, 06015 /06016 എറണാകുളം–-ആലപ്പുഴ–-എറണാകുളം മെമു, 06017 /  06018 ഷൊർണൂർ–-എറണാകുളം–-ഷൊർണൂർ മെമു എന്നിവ ചൊവ്വാഴ്‌ച മുതൽ സർവീസ്‌ തുടങ്ങി.

06349 കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി ചൊവ്വാഴ്‌ച സർവീസ്‌ തുടങ്ങി. 06350 നിലമ്പൂർ–-കൊച്ചുവേളി ട്രെയിൻ ബുധനാഴ്‌ച സർവീസ്‌ തുടങ്ങും.  06167 /  06168 തിരുവനന്തപുരം –-ഹസ്രത്‌ നിസാമുദ്ദീൻ–-തിരുവനന്തപുരം, 06161 /06162 എറണാകുളം–-ബനസ്‌വാടി–-എറണാകുളം, 02646/02645 കൊച്ചുവേളി–-ഇൻഡോർ–-കൊച്ചുവേളി, 06164 / 06163 കൊച്ചുവേളി–-ലോമാന്യതിലക്‌–-കൊച്ചുവേളി,   06336 06335 നാഗർകോവിൽ–-ഗാന്ധിധാം–-നാഗർകോവിൽ എന്നീ പ്രതിവാര ട്രെയിനുകൾക്ക്‌ ബുക്കിങ്‌ ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top