24 August Saturday

കൊല്ലം - ശാസ്താംകോട്ട ലൈനിൽ തകരാർ; ട്രെയിനുകൾ വൈകും

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

കൊച്ചി > കൊല്ലം ശാസ്താംകോട്ടയ്ക്ക് അടുത്ത് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുള്ളതിനാൽ തീവണ്ടികൾ വൈകുമെന്ന് റെയിൽവേ. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 കെവി വൈദ്യുത ലൈനിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഈ പാതയിൽ സിംഗിൾ ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഒരു സമയത്ത് ഒരു തീവണ്ടി മാത്രമേ കടന്നു പോകൂ എന്നതിനാൽ, തീവണ്ടികൾ വൈകും. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഇതുവഴി കടന്നു പോകേണ്ട തീവണ്ടികളാണ് വൈകുക. നേരത്തേ വൈദ്യുതി ലൈനിൽ തകരാർ നേരിട്ടതിനെത്തുടർന്ന്, കന്യാകുമാരിയിൽ നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറോളമായി ശാസ്താംകോട്ട സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു.

ട്രെയിൻ നമ്പർ 56366 പുനലൂർ - ഗുരുവായൂർ പാസഞ്ചറും, 66310 കൊല്ലം എറണാകുളം മെമുവും റദ്ദാക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top