06 December Friday

ഷൊർണൂരിലും കണ്ണൂരിലും അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

പാലക്കാട്‌ > ഷൊർണൂർ യാർഡ്‌, കണ്ണൂർ സൗത്ത്‌ യാർഡ്‌ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ–-കോയമ്പത്തൂർ പാസഞ്ചർ 23ന്‌ റദ്ദാക്കി. ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചിലത്‌ വൈകിയോടും. കണ്ണൂരിൽനിന്ന്‌ പുലർച്ചെ അഞ്ചിന്‌ പുറപ്പെടുന്ന കണ്ണൂർ–-ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്‌ 20ന്‌ രണ്ടു മണിക്കൂർ വൈകി രാവിലെ ഏഴിനേ യാത്ര ആരംഭിക്കൂ. രാവിലെ 6.45ന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെടേണ്ട എറണാകുളം–-കണ്ണൂർ എക്‌സ്‌പ്രസ്‌(16305)ഒന്നരമണിക്കൂർ വൈകി 8.15നേ പുറപ്പെടുകയുള്ളൂ.

കോയമ്പത്തൂരിൽനിന്ന്‌ രാവിലെ 6.40ന്‌ പുറപ്പെടേണ്ട കോയമ്പത്തൂർ–-മംഗളൂരു സെൻട്രൽ ഇന്റർസിറ്റി  23ന്‌ രണ്ടുമണിക്കൂർ വൈകി 8.40നേ യാത്ര ആരംഭിക്കു. കോയമ്പത്തൂരിൽനിന്ന്‌ രാവിലെ 7.30ന്‌ പുറപ്പെടേണ്ട കോയമ്പത്തൂർ–-മംഗളൂരു സെൻട്രൽ ഫാസ്‌റ്റ്‌ പാസഞ്ചർ ഒന്നരമണിക്കൂർ വൈകി ഒമ്പതിനേ യാത്ര ആരംഭിക്കു.
നാഗർകോവിൽ–-മംഗളൂരു സെൻട്രൽ ഏറനാട്‌ എക്‌സ്‌പ്രസ്‌ 20ന്‌ ഒരു മണിക്കൂർ വൈകും.

ആലപ്പുഴ–-ധൻബാദ്‌ എക്‌സ്‌പ്രസ്‌ 23 ന്‌ 50 മിനിറ്റ്‌ വൈകും. കോഴിക്കോട്‌–-തൃശൂർ പാസഞ്ചർ, തൃശൂർ–-കോഴിക്കോട്‌ പാസഞ്ചർ എന്നിവ 20ന്‌ ഷൊർണൂരിനും തൃശൂരിനുമിടയിൽ റദ്ദാക്കി. കോയമ്പത്തൂർ–-പഴണി പാസഞ്ചർ 23ന്‌ കോയമ്പത്തൂരിനും പൊള്ളാച്ചിക്കുമിടയിൽ ഓടില്ല. എന്നാൽ, പൊള്ളാച്ചിക്കും പഴണിക്കുമിടയിൽ സാധാരണനിലയിൽ സർവീസ്‌ നടത്തും. കോയമ്പത്തൂർ–-മംഗളൂരു സെൻട്രൽ ഫാസ്‌റ്റ്‌ പാസഞ്ചർ 20, 27, 30 തീയതികിൽ 30 മിനിറ്റ്‌ വൈകിയോടും. നാഗർകോവിൽ–-മംഗളൂരു സെൻട്രൽ ഏറനാട്‌ എക്‌സ്‌പ്രസ്‌ 27, 30 തീയതികളിൽ ഒരുമണിക്കൂർ വൈകും.


പ്രധാന വാർത്തകൾ
 Top