03 December Friday

തമിഴ്‌നാട്ടില്‍ തക്കാളി വില 
കൂടി; കര്‍ഷകര്‍ക്ക് ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

ഉദുമൽപേട്ടയിലെ വിപണിയിൽ എത്തിച്ച തക്കാളി

മറയൂർ > തമിഴ്‌നാട്ടില്‍ തക്കാളിക്ക്‌ മികച്ച വില കിട്ടിയതോടെ അഞ്ചുനാട്ടിലെ കർഷകർ ആശ്വാസത്തിൽ. കഴിഞ്ഞ ആഴ്ച വരെ പത്ത് രൂപയ്‌ക്ക്‌ വിറ്റിരുന്ന ഒരു കിലോ തക്കാളി വില ഇപ്പോൾ 40 മുതൽ 50 രൂപ വരെയായി. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് കർഷകർ പറയുന്നു.
 
കഴിഞ്ഞയാഴ്ച വരെ 15 കിലോയുള്ള തക്കാളി ബോക്‌സിന് 100 മുതൽ 150 രൂപ വരെയായിരുന്നു. ഇപ്പോൾ ബോക്‌സിന് 450 മുതൽ 600 രൂപ വരെ ലഭിക്കുന്നുണ്ട്. വർഷം മുഴുവനും തക്കാളിയുടെ വിളവ് ലഭിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം നശിക്കുന്നതും നല്ല വിളവ് ലഭിക്കുമ്പോൾ വില ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കിയിരുന്നു.    വിപണിയിലെത്തിക്കുമ്പോൾ വില ലഭിക്കാതെ വന്നാൽ വിറ്റഴിക്കാതെ റോഡരികിൽ ഉപേക്ഷിച്ചുപോകുന്ന സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്ച മുതൽ ചാറ്റൽമഴ ലഭിക്കുന്നതും വിളവ് കുറഞ്ഞ് വില കൂടി നിൽക്കുന്നതും കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്‌. തുടർന്നും വില കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top