തിരുവനന്തപുരം> ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന നോട്ടീസിൽ പരാതി എത്തിക്സ് കമ്മറ്റിക്ക് കൈമാറിയതായി സ്പീക്കർ പി ശ്രീരാമകൃഷ്ണന്. പരാതി പരിശോധിക്കുകയും മന്ത്രിയോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രി രേഖാമൂലം വിശദീകരണം നൽകിയിട്ടുമുണ്ട്.
അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി എന്ന നിലയിലാണ് പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മറ്റിക്ക് കൈമാറുന്നത്. പ്രിവേലേജ് ആന്റ് എത്തിക്സ് കമ്മറ്റി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. പരാതിയില്‍ വസ്തുതാപരമായ ചില കാര്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
സിആന്റ് എജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അതിന്റെ ക്രമത്തെ സംബന്ധിച്ചും അത് സഭയില്‍ വക്കുന്നതിനുളള നടപടികൾ, സര്‍ക്കാർ വിദീകരണങ്ങൾ എന്നിവ സംബന്ധിച്ചുമെല്ലാം പരിശോധിക്കും. രണ്ട് പക്ഷവും കേട്ട് സഭാ സമിതി ഒരു തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയത്. സ്പീക്കർ പറഞ്ഞു.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംഎൽഎ വി ഡി സതീശന് ആണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..