22 September Sunday

ചെക്ക്‌ കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക്‌ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ദുബായ്‌> ചെക്ക്‌ കേസിൽ യുഎഇയിലെ അജ്‌മാനിൽ അറസ്‌റ്റിലായ  ബിഡിജെഎസ്‌  അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളിക്ക്‌ ജാമ്യം അനുവദിച്ചു. ജാമ്യത്തുക അജ്‌മാൻ കോടതിയിൽ കെട്ടിവെച്ചു.

10വർഷം മുമ്പ്‌ ബിസിനസ്‌  പങ്കാളിയുമായി ഉണ്ടായ ഇടപാടിൽ ഇന്നലെയാണ്‌ അറസ്‌റ്റുണ്ടായത്‌. ഏകദേശം 20 കോടി രൂപയുടെ (പത്ത്‌ മില്യൺ ദിർഹം) വണ്ടിചെക്ക്‌ നൽകിയെന്നാണ് പരാതി. ഒത്തുതീർപ്പിനെന്ന്‌ പറഞ്ഞ്‌ അജ്‌മാനിലേക്ക്‌ വിളിച്ചുവരുത്തി അറസ്‌റ്റ്‌ ചെയ്യിക്കുയായിരുന്നു. തൃശുർ കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്‌ദുള്ളയുടെ പരാതിയിലാണ്‌  നടപടിയുണ്ടായത്‌.  

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top