26 February Wednesday

മാന്ദ്യം ചെറുക്കാൻ ശക്തമായ നടപടി: ധനമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020

തിരുവനന്തപുരം > സാമ്പത്തികമാന്ദ്യത്തെ ചെറുക്കാൻ ശക്തമായ നടപടിയാണ്‌ സംസ്ഥാനം സ്വീകരിക്കുന്നതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. കിഫ്‌ബിയാണ്‌ ഇതിനുള്ള ഉപാധി. അടുത്ത സാമ്പത്തികവർഷം ബജറ്റിൽ വിഭാവനംചെയ്യുന്ന മൂലധനച്ചെലവിന്റെ ഇരട്ടിയിലേറെ തുക മൂലധന നിക്ഷേപമേഖലയിൽ കിഫ്‌ബിവഴി ഉണ്ടാകും. ഇത്‌ സംസ്ഥാനത്ത്‌ വലിയ മാറ്റത്തിന്‌ കളമൊരുക്കും.
 കിഫ്‌ബിവഴി 50,000 കോടി രൂപയുടെ നിക്ഷേപമാണ്‌ ലക്ഷ്യമിട്ടത്‌.  54,000 കോടിയോളം രൂപയുടെ പദ്ധതികൾക്ക്‌ അംഗീകാരം നൽകി. ഇനി പദ്ധതികൾ സമർപ്പിക്കുന്നതിന്‌ കർശന പരിശോധന ഏർപ്പെടുത്തും.  ഏറ്റെടുത്ത പദ്ധതികളുടെ പൂർത്തീകരണത്തിനാകും മുൻഗണനയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

പദ്ധതിനിർവഹണത്തിൽ കർശന പരിശോധനയുണ്ടാകും. നേരത്തെ  21 പദ്ധതി നിർത്തിവച്ചു. ഇതിൽ 17 എണ്ണം വ്യവസ്ഥകളോടെ പുനരാരംഭിച്ചു.  582 പരിശോധന കിഫ്‌ബിയിൽ നടന്നു. 176 നിരീക്ഷണ റിപ്പോർട്ട്‌ പരിഗണിച്ചു. 357 കാരണംകാണിക്കൽ നോട്ടീസ്‌ നൽകിയതായും കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top