01 April Wednesday

ഇടുക്കി അഞ്ചുരുളിയില്‍ വിദ്യാർഥി കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ഇടുക്കി > ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒൻപതാം മൈൽ സ്വദേശിയും, വെള്ളയാംകുടി സ്കൂളിലെ വിദ്യാർഥിയുമായ അലൻ ടോമിയാണ് മരിച്ചത്. ഇന്നലെയാണ് സുഹൃത്തിനൊപ്പം ജലാശയത്തിൽ കുടിക്കുന്നതിനിടെ അലനെ കാണാതായത്. സ്കൂബ ഡൈവിംഗ് സംഘം അടക്കമുള്ളവരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
 


പ്രധാന വാർത്തകൾ
 Top