21 September Saturday

താനൂര്‍ സംഘര്‍ഷം: നാല് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

താനൂര്‍ > താനൂരില്‍ ഉണ്ടായ ബിജെപി- എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഓലപ്പീടിക സ്വദേശി മേറില്‍ ജയപ്രകാശന്‍ എന്ന കുട്ടന്‍ (33), പൂരപ്പറമ്പ് സ്വദേശി വെളവത്ത് അനില്‍കുമാര്‍ (37), എടപ്പാള്‍ എടപ്പം വീട്ടില്‍ കൃഷ്ണന്‍കുട്ടി എന്ന മണി(33), കുന്നുംപുറം മീനേടത്ത് പ്രണവ് എന്ന കുട്ടു (22) എന്നിവരാണ് അറസ്റ്റിലായത്.

താനൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താനൂര്‍ സിഐ എ എം സിദ്ധീഖ്, എസ് ഐ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6ന് ശേഷമാണ് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരും  എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ സിഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും,  മറ്റ് നാലു പേര്‍ക്കും പരിക്കേറ്റിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു അക്രമം നടന്നത്. എസ്ഡിപിഐ പ്രവര്‍ത്തകന്റെ കട തകര്‍ത്തിരുന്നു. അക്രമത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം എസ്ഡിപിഐ പ്രവര്‍ത്തകരും പ്രകോപനം സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരും, രണ്ട് ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു. ഇതോടെ ക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top