11 December Wednesday

ദക്ഷിണേന്ത്യയിലെ ഭീകരാക്രമണ പദ്ധതി: 2 പ്രതികള്‍ എൻഐഎ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി
ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേരെ കൂടുതൽ അന്വേഷണത്തിനായി എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഒന്നാംപ്രതി കോയമ്പത്തൂർ നഞ്ചുണ്ടാപുരം സ്വദേശി ടി മുഹമ്മദ് അസ്ഹറുദ്ദീൻ (32), മൂന്നാംപ്രതി സൗത്ത് ഉക്കടം അൽ അമീൻ കോളനിയിൽ ഹിദായത്തുല്ല (38) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി ശനിയാഴ്ചവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ‌്  ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതിനുമുമ്പ് കോയമ്പത്തൂരിലെ ഏഴിടങ്ങളിൽ പരിശോധന നടത്തി. പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.


പ്രധാന വാർത്തകൾ
 Top