06 December Friday

ശമ്പളം മുടങ്ങില്ല; കേന്ദ്രം സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കുന്നു: മന്ത്രി ഐസക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

ആലപ്പുഴ >  കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും എന്നാല്‍ ശമ്പളത്തെ ബാധിക്കില്ലെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. 

ജിഎസ്ടി നഷ്ടപരിഹാരം 1600 കോടി രൂപ സംസ്ഥാനത്തിനു കൈമാറാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ബജറ്റില്‍ വകയിരുത്തിയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കി. ഇതൊക്കെവച്ചാണ് ട്രഷറി മുന്നോട്ടുപോകുന്നത്. കേന്ദ്രനിലപാട് എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ബാധിക്കുന്നു. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. ഇതിനെതിരെ മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് പൊതുഅഭിപ്രായം രൂപീകരിക്കും-  ഐസക് പറഞ്ഞു.



 


പ്രധാന വാർത്തകൾ
 Top