11 April Sunday

പെട്രോളിന്‌ ജിഎസ്‌ടി: 
ബിജെപിയുടേത്‌ 
കള്ളപ്രചാരണം : ടി എം തോമസ്‌ ഐസക്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021


തിരുവനന്തപുരം
പെട്രോൾ‌ അടക്കമുള്ള ഇന്ധനത്തിന്‌‌ ചരക്ക്‌ സേവന നികുതി ഏർപ്പെടുത്തുന്നതിന്‌ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്. പെട്രോൾ, ഡീസൽ എന്നിവയിൽനിന്നാണ്‌ കേന്ദ്രത്തിന്‌ ഏറ്റവുംകൂടുതൽ നികുതി വരുമാനം‌. അത്‌ കളയാൻ ബിജെപി സർക്കാർ തയ്യാറല്ല. പെട്രോളിയം ഉൽപ്പന്നത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാപരമായ തടസ്സമില്ല. എന്നിട്ടും ഒരുതവണയെങ്കിലും ജിഎസ്‌ടി കൗൺസിലിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രമന്ത്രിമാരാണ്‌ പുറത്തുവന്ന്‌ വിരുദ്ധ അഭിപ്രായം പറയുന്നത്‌. നികുതി കുറയ്‌ക്കൽ നിർദേശമൊന്നും വച്ചിട്ടുമില്ല. 

കേരള സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. ജിഎസ്‌ടി ഏർപ്പെടുത്തുന്നതിന്‌ സംസ്ഥാനത്തിന്‌ എതിർപ്പില്ല.  സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തിന്‌ അഞ്ചുവർഷത്തെ നഷ്ടപരിഹാരം വേണം‌. കേന്ദ്രത്തിന്‌ വരുമാന നഷ്ടമുണ്ടായാൽ പരിഹരിക്കാൻ മറ്റ്‌ മാർഗമുണ്ട്‌. സംസ്ഥാനങ്ങൾക്ക്‌ അതില്ല.  പെട്രോളിയം നികുതി കുറയ്‌ക്കുന്നതിന്‌  കേരള സർക്കാരുമായി കേന്ദ്രം ഇതുവരെ  ചർച്ച നടത്തിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top