21 June Monday

കോവിഡ്‌ രണ്ടാം വ്യാപനം : പ്രത്യേക സാമ്പത്തിക 
പാക്കേജ്‌ വേണം: ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021


തിരുവനന്തപുരം  
കോവിഡിന്റെ രണ്ടാംവരവിൽ നട്ടംതിരിയുന്നവർക്കായി കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ്‌ നടപ്പാക്കണമെന്ന്‌‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്‌. സാധാരണക്കാരെ  കൈയയച്ച്‌ സഹായിക്കേണ്ട സമയമാണിത്‌.

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ കഴിഞ്ഞവർഷം ലഭിച്ച കൂലിയൂടെ പകുതിയെങ്കിലും  മുൻകൂർ കൂലി അനുവദിച്ചാൽ ചുരുങ്ങിയത്‌  50,000 കോടി രൂപ ജനങ്ങളിലേക്കെത്തും.  ഇതിൽ കേന്ദ്ര സർക്കാരിന്‌ നഷ്ടമുണ്ടാകാതെ വരുംവർഷങ്ങളിൽ തിരിച്ചുപിടിക്കാം.സൂക്ഷ്‌മ, ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ വായ്‌പയ്‌ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കണം.

ഇക്കാലയളവിലെ പലിശ ഒഴിവാക്കണം. നോട്ടുനിരോധനം പ്രതിസന്ധിയിലാക്കിയ ചെറുകിട സംരംഭക മേഖല, രണ്ടാം കോവിഡ്‌ വ്യാപനത്തോടെ പൂർണമായും തകർച്ചയിലാണ്‌. കാർഷികമേഖലയ്‌ക്ക്‌ പുറത്തുള്ള ബഹുഭൂരിപക്ഷത്തിനും തൊഴിൽ ഉറപ്പാക്കുന്ന ചെറുകിട സംരംഭക  മേഖലയുടെ സംരക്ഷണത്തിന്‌ അടിയന്തര സഹായം വേണം. ഇവ അടച്ചുപൂട്ടിയാൽ, തുറക്കുക സാധ്യമല്ലാതാകും. കോവിഡ്‌ പ്രതിസന്ധിയിൽനിന്നുള്ള കരകയറ്റം വൈകുമെന്നാണ്‌ സൂചനകൾ. സമ്പദ്‌ഘടന മുകളിലേക്കുപോകാൻ സമയമെടുക്കും. ഈ സാഹചര്യത്തിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനുള്ള നടപടികളാണ്‌ പാക്കേജിൽ വേണ്ടതെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top