09 August Tuesday

സ്വപ്‌നയ്‌ക്ക് ഫോണില്‍ ഭീഷണി; പ്രതി നൗഫല്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

പെരിന്തല്‍മണ്ണ> സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്‌തത്.

തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന്  സ്വപ്‌ന പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌  നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
അതേസമയം, ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കെ ടി ജലീല്‍ എംഎല്‍എയുടെയും മരട് അനീഷിന്റെയും പേരില്‍ പെരുന്തല്‍മണ്ണ സ്വദേശി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു സ്വപ്‌ന രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top